കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍'സീഡിന്റെ'അക്ഷരവന്ദനം

Posted By : ptaadmin On 12th November 2013


കലഞ്ഞൂര്‍:കടമ്മനിട്ടയുടെ കാവ്യലോകത്തിന് സ്‌നേഹാദരവുമായി കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് 'അക്ഷരവന്ദനം' നടത്തി. കേരളത്തിന്റെ സംസ്‌കാരം, ഭാഷ, ദേശത്തുടി, കാവ്യഭാഷ എന്നിവയെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞ വേദിയില്‍ സീഡ് ക്ലബ്ബിന് അനുഗ്രഹം നല്‍കുവാന്‍ കടമ്മനിട്ടയുടെ ഭാര്യ ശാന്തയും എത്തി. കടമ്മനിട്ട കവിതകളുടെ ആലാപനവും കുട്ടികള്‍ നടത്തി.

വൈസ് പ്രിന്‍സിപ്പല്‍ നജുമുനിസ, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ സജയന്‍ ഓമല്ലൂര്‍, ഡി. അശോകന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെ. പ്രദീപ്കുമാര്‍, ഫിലിപ്പ് ജോര്‍ജ്, ഡോ.ലേഖ,ആര്‍. അശ്വതി, ബനഡിക്ട്, രേഖ, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

 

Print this news