ചാരുംമൂട്: കുടശ്ശനാട് ഗവണ്‍മെന്റ് എസ്.വി.എച്ച്.എസ്.എസ്സില്‍ "മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പാലമേല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന വിജയന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് ജിജി, പ്രിന്‍സിപ്പല്‍ ആനന്ദക്കുട്ടനുണ്ണിത്താന്‍, ഹെഡ്മിസ്ട്രസ്സ് സുജയ, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ഉദയന്‍, മാധവക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.