ചീമേനി: 2012-13 അധ്യയനവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനമികവില്‍ ഹരിത വിദ്യാലയങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച പൊതാവൂര്‍ എ.യു.പി. സ്കൂളില്‍ നടക്കും.
രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ പി.കരുണാകരന് എം.പി. അവാര്‍ഡ് നല്‍കും. സൗജന്യ സി.എഫ്.എല്‍ വിതരണം കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷതവഹിക്കും. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു സീഡ് അവലോകനം നടത്തും. ബിപിന്‍ ശങ്കര്‍(ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വൈദ്യുതിവകുപ്പ്, കാസര്‍കോട്). പി.രാമചന്ദ്രന്(ഫെഡറല്‍ ബാങ്ക്) തുടങ്ങിയവര്‍ പങ്കെടുക്കും. പൊതാവൂര്‍ പൂരക്കടവില്നിന്ന് അവാര്‍ഡ് ജേതാക്കളെയും വിശിഷ്ടവ്യക്തികളെയും സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.