ചീമേനി:മാതൃഭൂമി സീഡ് പുരസ്‌കാരവിതരണത്തിന്റെ സംഘാടകസമിതിയായി. പൊതാവൂര്‍ സ്‌കൂളില്‍ 19നാണ് പുരസ്‌കാരവിതരണം. കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണനാണ് രക്ഷാധികാരി. വാര്‍ഡംഗം പി.കുഞ്ഞിക്കണ്ണനെ ചെയര്‍മാനായും കെ.എം.അനില്‍കുമാറിനെ കണ്‍വീനറായും തിരഞ്ഞെടുത്തു. കെ.രാഘവന്‍, കരിമ്പില്‍ കൃഷ്ണന്‍, എന്‍.കെ.അജിത്ത്, ടി.പ്രജീന (വൈ. ചെയ.) വി.വി.മനോജ്കുമാര്‍, വാസുദേവ കോണൂരായര്‍, ഷീബ പ്രദീപ്, കെ.സുധാകരന്‍ (ജോ.കണ്‍.)എന്നിവരാണ് മറ്റുഭാരവാഹികള്‍. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ അംഗങ്ങളായുള്ള വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു.
പൊതാവൂര്‍ സ്‌കൂളില്‍നടന്ന സംഘാടകസമിതിയോഗം ഗ്രാമപ്പഞ്ചായത്തംഗം പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.രാഘവന്‍ അധ്യക്ഷനായിരുന്നു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍ പരിപാടി വിശദീകരിച്ചു. വൈദ്യുതിവകുപ്പ് അസി. എന്‍ജിനീയര്‍ എന്‍.കെ.അജിത്ത്, പ്രഥമാധ്യാപകന്‍ ടി.വി.മന്‍മഥന്‍, മുന്‍ പ്രഥമാധ്യാപകന്‍ ഇ.വി.ബാലകൃഷ്ണന്‍, സി.സരസ്വതി, മദര്‍ പി.ടി.എ. പ്രസിഡന്റ് ഷീബ പ്രദീപ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എംഅനില്‍കുമാര്‍ സ്വാഗതവും വി.വി.മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.
'നാളേയ്ക്കിത്തിരി ഊര്‍ജം' പദ്ധതിയുടെ ഭാഗമായി വൈദ്യുതിവകുപ്പ് അനുവദിച്ച സൗജ്യന്യ സി.എഫ്.എല്‍. ബള്‍ബിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ പൊതാവൂര്‍ സ്‌കൂളിലെ സീഡ് കുട്ടികള്‍ സര്‍വേനടത്തി ഉണ്ടാക്കിയ പ്രൊജക്ടാണ് നാളേക്കിത്തിരി ഊര്‍ജം പദ്ധതി. പുരസ്‌കാരദാനച്ചടങ്ങില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍കുമാറിനെ ആദരിക്കാനും സംഘാടകസമിതിയോഗം തീരുമാനിച്ചു.