പരിസ്ഥിതിവാരാഘോഷം സമാപിച്ചു

Posted By : pkdadmin On 14th July 2013


തിരുവിഴാംകുന്ന്: സി.പി.എ.യു.പി. സ്കൂളിലെ പരിസ്ഥിതിവാരാഘോഷവും പി.ടി.എ. യോഗവും ബുധനാഴ്ച നടന്നു. പോസ്റ്റര്‍നിര്‍മാണം, ചിത്രരചനാമത്സരം എന്നിവയുണ്ടായി. വിദ്യാര്‍ഥികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം പ്രധാനാധ്യാപകന്‍ പി.കെ. ജയപ്രകാശ് നിര്‍വഹിച്ചു. സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "മുറ്റത്തൊരു മാവിന്‍തൈ' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പി.ടി.എ. യോഗം പ്രസിഡന്റ് റഫീഖ്‌കൊങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഗീത കോങ്കുടിയില്‍ അധ്യക്ഷയായി. മാനേജര്‍ സി.പി. ഉമ്മര്‍ഹാജി, ജയപ്രകാശ്, നൂര്‍ജഹാന്‍, ശ്രീവത്സന്‍, അബ്ദുള്‍കരീം, അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Print this news