ബി.പി.സാന്ദ്ര
പൊതാവൂര്‍: നാടിന് ദുരിതമാകുന്ന രീതിയില്‍ കല്ലെടുത്ത ക്വാറി വിദ്യാര്‍ഥികള്‍ പൂട്ടിച്ചു. പൊതാവൂര്‍ എ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികളാണ് പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന ക്വാറി പൂട്ടിച്ചത്.
ക്വാറിയിലെ കല്ലെടുപ്പുമൂലം സമീപത്തെ വീടുകള്‍ക്ക് വിള്ളലുകളുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ അതിനെതിരെ രംഗത്തുവന്നെങ്കിലും ഭീഷണിപേടിച്ച് പിന്മാറുകയായിരുന്നു.
ഒടുവില്‍ വിദ്യാര്‍ഥികള്‍ ക്വാറി സന്ദര്‍ശിച്ച് പഠനം നടത്തി കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. അദ്ദേഹം ഇടപെട്ടാണ് ക്വാറി നിര്‍ത്തിയത്.ക്വാറിപ്രവര്‍ത്തനം തടഞ്ഞ വിദ്യാര്‍ഥികളെ നാട്ടുകാര്‍ അഭിനന്ദിച്ചു. തുടര്‍പ്രവര്‍ത്തനത്തിനു സഹായവും വാഗ്ദാനം ചെയ്തു.