കൊട്ടില: പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിലാണ് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കുട്ടികള്‍. വീടുകളില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തിലാണവര്‍.
അതിനായി സീഡിന്റെ മുദ്രയോടുകൂടിയ തുണിസഞ്ചികള്‍ വിതരണംചെയ്തു തുടങ്ങിയിരിക്കുകയാണിവര്‍. ഇനി കടകളില്‍ സാധനം വാങ്ങിക്കാന്‍ പോകുമ്പോള്‍ ഈ തുണിസഞ്ചിയുമായി പോകണം എന്നാണ് കുട്ടികളുടെ അഭ്യര്‍ഥന. ആദ്യഘട്ടമെന്ന നിലയില്‍ സ്‌കൂള്‍പരിസരത്തെ 60 വീടുകളിലാണ് തുണിസഞ്ചി വിതരണംചെയ്യുന്നത്. പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, സീഡ് റിപ്പോര്‍ട്ടര്‍ അര്‍ഷിത എസ്.എം., സീഡ് പോലീസ് ലീഡര്‍ എം.യദുകൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയിലാണ് കുട്ടികള്‍ സീഡ് തുണിസഞ്ചികള്‍ ഏറ്റുവാങ്ങി വിതരണത്തിനായി കൊണ്ടുപോയത്.