ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ് നെടുങ്ങോം ഗ്രാമത്തിലെ മുന്നൂറോളം വീടുകളിലൂടെ നടപ്പാക്കുന്ന വിഷരഹിത പച്ചക്കറിഗ്രാമം പദ്ധതി ഒക്ടോബര്‍ 29ന് രണ്ടുമണിക്ക് ഉദ്ഘാടനം ചെയ്യും.
കൃഷിവകുപ്പ്, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത്, ഹരിതനിധി ക്ലബ്, പി.ടി.എ. എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി.പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാനുമാണിതെന്ന് വാര്‍ഡംഗം മിനി വര്‍ഗീസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.രാഘവന്‍ എന്നിവര്‍ അറിയിച്ചു. വിത്ത്, ജൈവവളം തുടങ്ങി കൃഷിക്കാവശ്യമായവ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിജുമോന്‍ ഉദ്ഘാടനം ചെയ്യും. വിത്ത് വിതരണം ശ്രീകണ്ഠപുരം മാതൃഭൂമി ലേഖകന്‍ ടി.പി.രാജീവന്‍ നിര്‍വഹിക്കും.