ചേര്‍ത്തല: ചേര്‍ത്തല ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയില്‍ നൂറുമേനി വിളവ്. പയറും വഴുതനയും ചീരയും വെണ്ടയുമെല്ലാം തോട്ടത്തില്‍ വിളഞ്ഞു.
ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സെബാസ്റ്റീന മേരി, പി.ടി.എ. പ്രസിഡന്റ് സന്തോഷ്കുമാര്‍, എക്സിക്യൂട്ടീവ് അംഗം ജെ. പ്രസന്നന്, മാതൃഭൂമി സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.