ആലപ്പുഴ: മണ്ണിനും മനുഷ്യനും ഭീഷണിയായ പ്ലാസ്റ്റിക്ക്മാലിന്യത്തിനെതിരെ കളര്‍കോട് ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ ബോധവത്കരണ ജാഥ നടത്തി. ലഘുലേഖ വിതരണം, ലഘുനാടകം, പാട്ടുകള്‍ എന്നിവ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ചു. കളര്‍കോട് ജങ്ഷനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് ക്ലബ്ബിലെ തിരഞ്ഞെടുത്ത 50 കുട്ടികളാണ് ബോധവത്കരണ ജാഥയില്‍ അണിചേര്‍ന്നത്. കുട്ടികള്‍തന്നെ തയ്യാറാക്കി അവതരിപ്പിച്ച പ്ലാസ്റ്റിക്കിനെതിരെയുള്ള നാടകവും പാട്ടുകളും ശ്രദ്ധേയമായി. എസ്.ഡി. കോളേജ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കേരള, കൈതവന, കൃഷ്ണപിള്ള ജങ്ഷന് തെക്കുവശം , കളര്‍കോട് ഗവ.എല്‍. പി. സ്കൂള്‍, ചിന്മയ സ്കൂള്‍, നവതരംഗിണി വായനശാല എന്നിവടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ അവതരിപ്പിച്ചു. ഉദ്ഘാടനയോഗത്തില്‍ സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. അധ്യക്ഷനായി . മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍ , നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു, നഗരസഭ കൗണ്‍സിലര്‍ പി. കെ. വിലാസിനി , ഹെഡ്മിസ്ട്രസ് ഗിരിജമ്മ കൃഷ്ണന്‍, കൈതവന സൗഹൃദയ റസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ , സീഡ് കോ- ഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍, സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബേബികുമാര്‍, സീഡ് സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍ മേരി വിത്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.