രാജകുമാരി:മലയാളത്തെയും മലയാളികളെയും ഞാന്‍ സ്‌നേഹിക്കുന്നു. മലയാളനാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഒഡിഷക്കാരി ജമുന ഡീഗാള്‍ തന്റെ ജീവിതകഥ പങ്കുവയ്ക്കുന്നതിന് മുന്നോടിയായി ഇങ്ങനെ പറഞ്ഞു. പൂപ്പാറ മുരിക്കുംതൊട്ടി മരിയ ഗൊരേത്തി യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് ജമുന. ആറുമാസംകൊണ്ട് മലയാളം പഠിച്ചു. കേരളപ്പിറവി ദിനത്തില്‍ ജമുന കഥ അവതരിപ്പിച്ചുകൊണ്ടായിരുന്നു സ്‌കൂളിലെ പരിപാടികളാരംഭിച്ചത്.
സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പരുത്തിവസ്ത്രം ധരിച്ചാണ് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് വടകര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലയാള കവിതാലാപനം, പ്രശേ്‌നാത്തരി, പ്രസംഗം എന്നീ പരിപാടികളും നടന്നു. മലയാളത്തെ എന്നും സ്‌നേഹിക്കുമെന്നും ഭാഷയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്നും സീഡ് ക്ലബിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ സത്യപ്രതിജ്ഞയെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് ജോസഫ്, ആന്റണി മുനിയറ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബീന ബാവക്കാന്‍, പി.ടി.എ. പ്രസിഡന്റ് സണ്ണി തുമ്പനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.