കൊട്ടാരക്കര: മൈലം ഡി.വി.വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു.
സ്കൂള്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മൈലം കൃഷി ഓഫീസര്‍ അഞ്ജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഗീത വിജയരാജന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ എന്‍.ഉദയകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.എസ്.രവിച്ചന്ദ്, കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ എ.ബി.സിന്ധു, കൃഷി അസിസ്റ്റന്റുമാരായ അനീഷ്, സുരേന്ദ്രന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.