അഞ്ചാലുംമൂട്: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇക്കോ-സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പനയം, തൃക്കടവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ പാവൂര്‍ വയല്‍ റോഡ് മാലിന്യനിര്‍മ്മാര്‍ജ്ജന ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ഗാന്ധിജയന്തിദിനത്തില്‍ സ്‌കൂളിലെ ഇക്കോ-സീഡ് ക്ലബിലെ അംഗങ്ങള്‍, സ്റ്റുഡന്റ് പോലീസ് അംഗങ്ങള്‍, എന്‍.എസ്.എസ്. യൂണിറ്റ്, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, എന്നിവര്‍ അണിനിരന്ന റാലി പ്ലക്കാര്‍ഡുകളുമായി പാവൂര്‍ വയലിലേക്ക് പദയാത്ര നടത്തി. ജനകീയ കൂട്ടായ്മയുടെ ഭാഗമായി പ്രദേശവാസികളും കച്ചവടക്കാരും തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവരും ഉള്‍പ്പെട്ട ബൃഹത്തായ മനുഷ്യച്ചങ്ങല തീര്‍ത്തു.
പനയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍, തൃക്കടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പ്രശാന്ത് എന്നിവര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ആവശ്യകതയെക്കുറിച്ച് മനുഷ്യച്ചങ്ങലയെ അഭിസംബോധനചെയ്ത് സംസാരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പനയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പനയം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.പ്രസാദ്, വാര്‍ഡ് അംഗം സ്വര്‍ണമ്മ, ശാന്തകുമാരി, എസ്.എസ്.ജി. ചെയര്‍മാന്‍ പി.അശോകന്‍, കെ.ജി.ബിജു, പുന്തല മോഹന്‍, പ്രതീഷ് മനോഹരന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എസ്.സുരേഷ് ബാബു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി.പി.ഒ. ദേവീപ്രസാദ് ശേഖര്‍ പരിസ്ഥിതി കവിത അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.ഉഷ നന്ദി രേഖപ്പെടുത്തി.