പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി നടുഭാഗംഎം.ഡി. യു.പി.സ്കൂളില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി.
സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും തൈക്കാട്ടുശ്ശേരി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പരിപാടി നടത്തിയത്.
ട്രാഫിക് നിയമങ്ങള്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവ ക്ലാസ്സില്‍ പ്രതിപാദ്യമായി. സ്കൂള്‍ കുട്ടികള്‍ റോഡപകടങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിര്‍ദേശിച്ചു.
ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു. സ്കൂള്‍ തയ്യാറാക്കിയ ലഘുലേഖകളും നല്‍കി.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡറിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. പുഷ്പാംഗദന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്കൂള്‍ മാനേജരും സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ കെ.ആര്‍. അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചേര്‍ത്തല ട്രാഫിക് സബ് ഇന്‍സെ്പക്ടര്‍ കെ.ജെ.വര്‍ഗീസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ വി.ഇ.ജോണ്‍, ട്രഷറര്‍ കെ.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക പി.കെ. പ്രഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സിന്ധു നന്ദിയും പറഞ്ഞു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത നേതൃത്വം നല്‍കി. പി.ടി.എ. അംഗങ്ങള്‍, സീഡ് പോലീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.