സീഡ് ക്ലബ്ബ് അംഗങ്ങളുടെ മുന്നറിയിപ്പ്; ഇനിയിവിടെ മാലിന്യം ഇടരുത്

Posted By : Seed SPOC, Alappuzha On 1st November 2013


 

 
ചേര്‍ത്തല: സ്കൂളും പരിസരവും മാത്രമല്ല നാടാകെ വൃത്തിയായിരുന്നാല്‍ മാത്രമേ രോഗങ്ങളെ അകറ്റാനാകൂ എന്ന സന്ദേശം പകരുകയാണ് കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍. അതുകൊണ്ടുതന്നെയാണ് സ്കൂളില്‍നിന്ന് മൂന്നു കിലോമീറ്ററോളം അകലെ ചേര്‍ത്തല നഗരത്തിലെ മലിനീകരണത്തിനെതിരെ പോരാടാനൊരുങ്ങിയത്. 
കക്കൂസ് മാലിന്യം അടക്കം തള്ളി നിരന്തരം പരിസ്ഥിതിപ്രശ്‌നം സൃഷ്ടിക്കുന്ന ദേശീയപാതയോരത്തെ റെയില്‍വെ സ്‌റ്റേഷന് സമീപമാണ് ക്ലബ്ബ് അംഗങ്ങളുടെ പ്രവര്‍ത്തനം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്ലബ്ബംഗങ്ങള്‍ ക്ലബ്ബിന്റെ പേരില്‍ മുന്നറിയിപ്പു ബോര്‍ഡും സ്ഥാപിച്ചാണ് മടങ്ങിയത്. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ഹെഡ്മിസ്ട്രസ് എന്‍.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. പ്രേംകുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ടി. മോളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
 

Print this news