ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി തളിര് സീഡ് ക്ലബ്ബും ആലപ്പുഴ ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗവും ചേര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും നടത്തി. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിച്ചതില്‍ 42 പേര്‍ക്ക് കാഴ്ചയ്ക്ക് തകരാറുള്ളതായി കണ്ടെത്തി. അവര്‍ക്ക് സൗജന്യമായി കണ്ണട നല്കി. ജില്ലാ ഓഫ്താല്‍മോളജിസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ വി.എ. കൃഷ്ണകുമാര്‍ "നേത്രദാനം മഹാദാനം' വിഷയത്തില്‍ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാറിന്റെ അധ്യക്ഷതയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം എ. മുരളി കണ്ണടകള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് പി. ശശിധരന്‍നായര്‍, പ്രിന്‍സിപ്പല്‍ ജി.ജി.എച്ച്. നായര്‍, എ.എന്‍. ശിവപ്രസാദ്, എന്‍. രാധാകൃഷ്ണപിള്ള, റാഫി രാമനാഥ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്, സജി കെ. വര്‍ഗീസ്, ജെ. അരുണ്‍ദേവ് എന്നിവര്‍ പ്രസംഗിച്ചു.
ചുനക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് റഫീക്കും ഷീബയും ക്യാമ്പിന് നേതൃത്വം നല്കി.