ബോധിവൃക്ഷശ്രേണി രണ്ടാംഘട്ടം തുടങ്ങി

Posted By : pkdadmin On 13th July 2013


കൊപ്പം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി രായിരനല്ലൂര്‍മലയിലേക്കുള്ള പാതയില്‍ അരയാല്‍വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ബോധിവൃക്ഷശ്രേണി പദ്ധതിയുടെ രണ്ടാംഘട്ടം രായിരനല്ലൂര്‍ എ.യു.പി.സ്കൂളില്‍ തുടങ്ങി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. മുരളീധരന്‍, കെ.ജയരാജന്‍, ജിബിന്‍മാധവ്, ജ്യോതിഷ്, ജിതിലേഷ്, ഹര്‍ഷ എന്‍. എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്കാരനിറവിലാണ് രായിരനല്ലൂര്‍ എ.യു.പി.സ്കൂള്‍ ഇത്തവണ പരിസ്ഥിതിദിനം ആചരിച്ചത്.

Print this news