ശൂരനാട്: ശൂരനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അക്ഷരക്കൂട്ടം പദ്ധതിക്ക് തുടക്കമായി.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കിയത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നിവയില്‍ പ്രാഥമികമായ അടിസ്ഥാനാശയങ്ങള്‍ കുട്ടികളിലെത്തിക്കുന്നു. ഇതിലൂടെ ഇവരെയും അധ്യയനത്തില്‍ മുന്‍നിരയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനം.ശൂരനാട് സ്‌കൂളിലെതന്നെ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളുമാണ് ക്ലാസുകള്‍ കൈകാര്യംചെയ്യുന്നത്. ഇതിനായി ദിവസവും വൈകിട്ട് നാലുമുതല്‍ ഒരുമണിക്കൂര്‍ ഇവര്‍ വിദ്യാര്‍ഥികളോടൊപ്പം ചെലവഴിക്കുന്നു.പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. സ്റ്റാഫ് സെക്രട്ടറി ജെ.ശ്രീകുമാര്‍, അധ്യാപകരായ ആര്‍.ലത, എ.രാജീവ് എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കൃഷ്ണകുമാറാണ് അക്ഷരക്കൂട്ടത്തിന് നേതൃത്വംനല്‍കുന്നത്.