സീഡ് അംഗങ്ങള്‍ നിവേദനം നല്‍കി

Posted By : Seed SPOC, Alappuzha On 18th October 2013


 

 
മുതുകുളം: കൊല്ലല്‍ പോരൂര്‍മഠം ദേവീക്ഷേത്രത്തിലെ സപ്താഹവേദിയില്‍ പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് എസ്.എന്‍.വി. യു.പി.സ്കൂള്‍ സീഡ്-സയന്‍സ് ക്ലബ് അംഗങ്ങള്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണപിള്ളയ്ക്ക് നിവേദനം നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹരീഷും വിദ്യാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.  
 

Print this news