ചെറുപുഴ: കുടിവെള്ളത്തിനായുണ്ടാക്കുന്ന തുരങ്കങ്ങളെക്കുറിച്ചും അവയിലെ ജലസാന്നിധ്യവും അറിയാന്‍ സീഡ് പരിസ്ഥിതി ക്ലബ് വിദ്യാര്‍ഥികള്‍ പഠനയാത്ര നടത്തി.
കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ അരിയില്‍ എന്ന സ്ഥലത്തെ പുതുമന ഇല്ലത്ത് ജയന്റെ വീട്ടുവളപ്പിലാണ് കൂറ്റന്‍ തുരങ്കമുള്ളത്.
നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ സംഗീതാധ്യാപകനായ ജയന്റെ പുരയിടത്തില്‍ 45വര്‍ഷം മുമ്പാണ് തുരങ്കമുണ്ടാക്കിയത്.
ചെറുപുഴ ജെ.എം.യു.പി. സ്‌കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അധ്യാപകരായ കെ.ശ്രീപാല്‍, പി.എന്‍.ഉണ്ണിക്കൃഷ്ണന്‍, ടി.മായ, കെ.കെ.സുരേഷ്‌കുമാര്‍, പി.ലീന, പി.ആര്‍.രൂപിന്‍, വിദ്യാര്‍ഥികളായ സൗരവ് സി., അല്‍ത്താഫ്, അവിനാഷ് എന്നിവര്‍ നേതൃത്വം നല്‍കി.