കണ്ണൂര്‍: ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി വെങ്ങര പ്രിയദര്‍ശിനി സീഡ് റെയ്ച്ചല്‍ കേഴ്‌സണ്‍ ഇക്കോ ക്ലബ്ബംഗങ്ങള്‍ പ്രദേശത്തെ ഏറ്റവും മുതിര്‍ന്നയാളെ ആദരിച്ചു. 107 വയസ്സുള്ള കുന്നുമ്മല്‍ വീട്ടില്‍ ശങ്കരന്‍നായരെയാണ് നാട്ടുമുത്തച്ഛനായി സീഡ് ക്ലബ്ബംഗങ്ങള്‍ ആദരിച്ചത്.
വീടിനോടുചേര്‍ന്ന് കളരിയുള്ള ശങ്കരന്‍നായര്‍ വിവിധ വ്യായാമമുറകള്‍, വിവിധ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം കുട്ടികളുമായി സംവദിച്ചു.
ശങ്കരന്‍നായരുടെ മകളുടെ മകന്റെ മകളായ വീണാസുരേന്ദ്രനാണ് സീഡ് ക്ലബ്ബിന്റെ സെക്രട്ടറി. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മി, കെ.ശ്യാമള, അരുണിമ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.