കടന്നപ്പള്ളി: സ്‌കൂളിലേക്ക് നടന്നുപോകുന്ന വഴിയിലെ കുന്നിടിക്കലിന്റെ വേദനിക്കുന്ന കഥ പങ്കുവെച്ചുകൊണ്ട് കടന്നപ്പള്ളി യു.പി.യിലെ സീഡ് അംഗങ്ങള്‍ ഒത്തുകൂടി. നരീക്കാംവള്ളി ഭാഗത്തുനിന്നുവരുന്ന കുട്ടികള്‍ പടിക്കപ്പാറ യന്ത്രക്കൈകളാല്‍ ഇല്ലാതാകുന്ന കഥ വിവരിച്ചപ്പോള്‍ കിഴക്കേക്കരയിലും തെക്കേക്കരയിലും നടക്കുന്ന കുന്നിടിക്കല്‍ വിവരിച്ചുകൊണ്ട് ആ ഭാഗത്തു നിന്നെത്തിയ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പറഞ്ഞു. രണ്ടുപഞ്ചായത്തുകളിലെ ജനങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്പിന് അത്യാവശ്യമാണ് പടിക്കപ്പാറക്കുന്നെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.അജയന്‍ പറഞ്ഞു. കുന്നിടിക്കലിനെതിരെ ബോധവത്കരണം നടത്തുമെന്ന് സീഡംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.