ചാരുംമൂട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ചുനക്കര
ഗവ.വി.എച്ച്.എസ്.എസിലെ
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പോരാട്ടം. ബോള്‍ പോയിന്റ് പേനകള്‍ക്ക് പകരം കുട്ടികള്‍ക്ക് പേപ്പര്‍ പേനകള്‍ നല്കാനുള്ള ശ്രമത്തിലാണ് സീഡ്
ക്ലബ്ബ്.
അപകടത്തില്‍ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മുളന്തുരുത്തിയിലെ സ്വാശ്രയ സംഘാംഗങ്ങള്‍ നിര്‍മ്മിച്ചവയാണ് ഈ പേനകള്‍. ആദ്യഘട്ടമായി സീഡ് പരിസ്ഥിതി ക്ലബ്ബിലെ 200 ഓളം കുട്ടികള്‍ക്ക് പേപ്പര്‍ പേന വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ബിനു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിജി മാത്യു, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍.മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ്
കെ.ഷീലാമണി, പി.ടി.എ.പ്രസിഡന്റ് ജി.വിശ്വനാഥന്‍ നായര്‍, സി.പി.സുനില്‍, ഗിരീഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ.ജഫീഷ് എന്നിവര്‍ പ്രസംഗിച്ചു.