കൈത്തൊഴിലുകള്‍ കണ്ടറിഞ്ഞ് സീഡ് പ്രവര്‍ത്തകര്‍

Posted By : ksdadmin On 5th October 2013


 തൃക്കരിപ്പൂര്‍:നാട്ടുജീവിതത്തിന്റെ കരുത്തായിരുന്ന കൈത്തൊഴിലുകളെക്കുറിച്ചറിയാന്‍ സീഡ് പ്രവര്‍ത്തകര്‍ ഗാന്ധിജയന്തിദിനത്തില്‍ ഇറങ്ങി. 

കൈത്തൊഴിലുകളെടുക്കുന്ന പഴയ തലമുറയിലെ കാരണവന്മാരെ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റും തൃക്കരിപ്പൂര്‍ റോട്ടറി യൂണിറ്റും ചേര്‍ന്ന് ഇതിന്റെ ഭാഗമായി ആദരിച്ചു. കാരിച്ചിയമ്മ നടക്കാവ്, ഇ.നാരായണന്‍, കെ.പി.സരോജിനി, പ്രഭാകരന്‍ കൊയോങ്കര, അപ്പുനായര്‍ കൊയോങ്കര, പി.വി.തമ്പായി എടാട്ടുമ്മല്‍, ഗ്രീഷ്മലത പുതിയതെരു എന്നിവരെയാണ് ആദരിച്ചത്. 
ഗ്രാമീണം സ്വാശ്രയപരിശീലനക്കളരി കരകൗശല വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് വിദഗ്ധതൊഴിലാളികള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കി. തൊഴിലാളികള്‍ക്ക് പി.ടി.എ. പ്രസിഡന്റ് കെ.വി.വിജയന്‍ ഉപഹാരംനല്‍കി. തൃക്കരിപ്പൂര്‍ റോട്ടറി പ്രസിഡന്റ് സി.സുനില്‍കുമാര്‍ അധ്യക്ഷനായി. സ്‌കൂളിലേക്കുള്ള ലാപ്‌ടോപ്പ് വി.ജി.നായനാര്‍ വിതരണംചെയ്തു. അഡ്വ. എം.ടി.പി.അബ്ദുള്‍കരീം, പ്രിന്‍സിപ്പല്‍ കീര്‍ത്തിമാന്‍, ഡോ. പി.പ്രശാന്ത്, എം.മാലതി, കെ.ഭാസ്‌കരന്‍, കെ.കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപിക സൗമിനി കല്ലത്ത് സ്വാഗതവും പി.എം.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. 
 

Print this news