ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബംഗങ്ങള്‍ നാടന്‍ ഔഷധസസ്യങ്ങള്‍ തേടി ഗ്രാമസഞ്ചാരം നടത്തി. സ്‌കൂള്‍ പറമ്പിലും പരിസരങ്ങളിലുമുള്ള ഔഷധസസ്യങ്ങളെ കണ്ടെത്തുന്നതിനായിരുന്നു യാത്ര. നാട്ടുവൈദ്യ ചികിത്സകന്‍ മൈക്കീല്‍ രവീന്ദ്രനാണ് 50 അംഗ സംഘത്തിന് വഴികാട്ടിയായത്.
നൂറ്റമ്പതോളം സസ്യങ്ങളാണ് കുട്ടികള്‍ കണ്ടെത്തിയത്. സ്‌കൂളില്‍ ഔഷധസസ്യത്തോട്ടം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കൂടുതല്‍ അറിവുകള്‍ക്കായി സീഡ് ക്ലബംഗങ്ങള്‍ മുന്നിട്ടിറങ്ങിയത്. എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.ഔഷധസസ്യത്തോട്ടത്തിന്റെ ഉദ്ഘാടനം മൈക്കീല്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. തോട്ടത്തിലേക്ക് അമ്പതിനം ഔഷധ സസ്യത്തൈകളും വിത്തും അദ്ദേഹം നല്‍കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രാഘവന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെയ്‌സണ്‍, പ്രിന്‍സിപ്പല്‍ ഇ.കുഞ്ഞികൃഷ്ണന്‍, പ്രഥമാധ്യാപകന്‍ വി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.