കാസര്‍കോട്:പരിസ്ഥിതിക്കുനേരെ കണ്ണും മനസ്സും തുറന്നുപിടിക്കുന്ന റിപ്പോര്‍ട്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ സീഡ് ശില്പശാല. ജില്ലയിലെ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത 18 കുട്ടികളാണ് മാതൃഭൂമി കാസര്‍കോട് ഓഫീസില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തത്.
പരിസ്ഥിതിപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിട്ടത്.സ്‌കൂളിലേക്കുള്ളവഴിയില്‍ കണ്ടതും അറിഞ്ഞതുമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചു. അത് വാര്‍ത്തയാക്കി ലോകത്തെ അറിയിക്കാനുള്ള പരിശീലനം നേടിയാണ് അവര്‍ മടങ്ങിയത്.
മാതൃഭൂമി കണ്ണൂര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. ചീഫ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍, സീനിയര്‍ കറസ്‌പോണ്ടന്റ് കെ.രാജേഷ്‌കുമാര്‍, മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജീഷ് ഗോവിന്ദന്‍ എന്നിവര്‍ ക്ലാസെടുത്തു. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് വി.വൈശാഖ് നന്ദി പറഞ്ഞു.