സീഡ് ക്ലബ്ബ് സ്‌നേഹനിധി നല്‍കി

Posted By : knradmin On 4th October 2013


 പഴയങ്ങാടി: വെങ്ങര പ്രിയദര്‍ശിനി യു.പി.സ്‌കൂളിലെ സീഡ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശാരീരിക-മാനസികവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ഓണക്കോടിയും വിതരണം ചെയ്തു. സീഡ് ക്ലബ് രൂപവത്കരിച്ച സ്‌നേഹനിധിയുടെ സഹായധനമാണ് സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥികളായ എം.വിനിഷ, ബി.പി.സ്വരൂപ എന്നിവരുടെ വീടുകളിലെത്തി നല്കിയത്.

മാനസികവൈകല്യമുള്ള വിനിഷയുടെ പിതാവ് അര്‍ബുദം ബാധിച്ച് രണ്ടുവര്‍ഷംമുമ്പ് മരിച്ചിരുന്നു. അമ്മയും അര്‍ബുദബാധിതയാണ്. സ്വരൂപയും സെറിബ്രല്‍പാഴ്‌സി രോഗം ബാധിച്ച് ദുരിതത്തിലാണ്.
കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിച്ച തുക സീഡ് കോഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിതരണംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.അശോകന്‍, പ്രഥമാധ്യാപിക കെ.വി.ഗീതാമണി, അരുണിമ രാജന്‍, കെ.ശ്യാമള, കെ.വി.മാലതി, ബി.പി.സഞ്ജീവന്‍, പി.പ്രിയങ്ക, കെ.പ്രീത, വി.വി.സൗമ്യ, സീഡ് സെക്രട്ടറി വീണ സുരേന്ദ്രന്‍, നീഹാരിക പദ്മനാഭന്‍, ആദര്‍ശ്, കണ്ണന്‍ മോഹന്‍, ഗോപിക, സോന, അപര്‍ണ, അഞ്ജലി, മൈമൂന, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 

Print this news