മാതൃഭൂമി സീഡ് പദ്ധതി; അധ്യാപക പരിശീലനം ഇന്ന്

Posted By : ktmadmin On 12th July 2013


കോട്ടയം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ സീഡ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദ്യാലയങ്ങളിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി വെള്ളിയാഴ്ച രാവിലെ 10ന് എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.

'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജലം, ജീവന്‍, ഭക്ഷണം എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.

'മാതൃഭൂമി' കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാഓഫീസര്‍ സി.എന്‍. തങ്കച്ചന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. വനം വകുപ്പ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
 

Print this news