കൊതുകിനെ തുരത്താന്‍ നാരങ്ങയും ഗ്രാമ്പുവും

Posted By : Seed SPOC, Alappuzha On 3rd October 2013


ചെങ്ങന്നൂര്‍: കൊതുകിനെ തുരത്താന്‍ പുതിയ തന്ത്രവുമായി "മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്ത്. ചെറുനാരങ്ങയും ഗ്രാമ്പുവുമാണ് ഇതിന് ഉപയോഗിക്കുന്നത്. ചെറുനാരങ്ങ രണ്ടായി പിളര്‍ന്ന് അതില്‍ ഗ്രാമ്പൂ കുത്തി ജനാലയ്ക്കരികിലും മുറിയുടെ പല ഭാഗങ്ങളിലുമായി വയ്ക്കുക. കൊതുകുകള്‍ പമ്പകടക്കും. പ്രകൃതിജീവനത്തിന്റെ മാര്‍ഗമാണിത്.കൊതുകിനെ തുരത്താന്‍ വിവിധ ബ്രാന്‍ഡുകളിലുള്ള കൊതുകുതിരികള്‍ ഉപയോഗിക്കുന്നതിനിടയിലാണ് പ്രകൃതിദത്തമായ ഈ മാര്‍ഗം സീഡ് ക്ലബ് പ്രചരിപ്പിക്കുന്നത്. പ്രകൃതിജീവനത്തിന്റെ പ്രചാരകനായ ഡി.സജീവ്കുമാറും സീഡ് ക്ലബ് പ്രവര്‍ത്തകന്‍ എം.എസ്. ദേവദത്തുമാണ് ഈ മാര്‍ഗം സ്കൂളില്‍ പരിചയപ്പെടുത്തിയത്. ക്ലബ് പ്രവര്‍ത്തകര്‍ക്ക് പുറമെ ഹെഡ്മിസ്ട്രസ് എം.സി.അംബികാകുമാരി, ജി.കൃഷ്ണകുമാര്‍, കെ.സുരേഷ്, ജയശ്രീ, ഡി.സജീവ്കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

 

Print this news