ആയിരങ്ങള്‍ക്ക് പ്രകൃതിയുടെ സംരക്ഷണം ഒരുക്കിയ കൃഷ്ണപ്പന്‍ വൈദ്യര്‍ക്ക് "സീഡി'ന്റെ ആദരം

Posted By : Seed SPOC, Alappuzha On 3rd October 2013


ചേര്‍ത്തല: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ആയിരങ്ങള്‍ക്ക് പ്രകൃതിയുടെ സംരക്ഷണം ഒരുക്കിയ കൃഷ്ണപ്പന്‍ വൈദ്യരെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചേര്‍ത്തല തെക്ക് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബാണ് വിശ്രമജീവിതം നയിക്കുന്ന വൈദ്യരെ വയോജനദിനത്തിനു മുന്നോടിയായി വീട്ടിലെത്തി ആദരിച്ചത്.ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തിയും കൃഷിയിലൂടെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയും വിഷചികിത്സയിലൂടെയും ചെറുപ്പകാലം മുതല്‍ കൃഷ്ണപ്പന്‍ വൈദ്യന്‍ സമൂഹത്തിന് മികച്ച സന്ദേശമാണ് നല്‍കിയിരുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുട്ടികളുടെ അംഗീകാരമായി സീഡ് കോ-ഓര്‍ഡിനേറ്റര്‍ അംബിക ടീച്ചര്‍ പൊന്നാടയണിയിച്ചു.വാര്‍ധക്യസഹജമായ അവശതകള്‍ക്കിടയിലും പ്രകൃതിയുടെ അറിവുകള്‍ പങ്കുവെച്ച് കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവിട്ടു. ഔഷധസസ്യങ്ങളുടെ ഒരു ശേഖരംതന്നെ കുട്ടികള്‍ക്കായി നല്‍കി. ഭാനുമതി ടീച്ചര്‍ നന്ദി പറഞ്ഞു.

 

Print this news