കുളങ്ങള്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ രാമച്ചവേലിയുമായി രംഗത്ത്‌

Posted By : Seed SPOC, Alappuzha On 3rd October 2013


ഹരിപ്പാട്: ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ് ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കുളങ്ങള്‍ക്ക് ചുറ്റും രാമച്ചം നട്ടുപിടിപ്പിക്കുന്നു. രാമച്ചം വേലിപോലെ വളര്‍ന്ന് കുളം സംരക്ഷിക്കും. ജലസംരക്ഷണം മുന്‍നിര്‍ത്തിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച മണ്ണാറശ്ശാലയില്‍ നടന്നു. കുളത്തിന് ചുറ്റും രാമച്ചം നട്ടുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ഹരിതസേന, ജലശ്രീ ക്ലബ് എന്നിവയും "മാതൃഭൂമി' സീഡിനൊപ്പം പദ്ധതിയുമായി സഹകരിക്കുന്നു. പി.ടി.എ. പ്രസിഡന്റ് സതീശ് ആറ്റുപുറം, ഗ്രാമപ്പഞ്ചായത്തംഗം രാധാമണിയമ്മ, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദാക്ഷന്‍ പിള്ള, സ്റ്റാഫ് സെക്രട്ടറി കെ.ജയവിക്രമന്‍, കെ.സി.കുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡി.ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം നേച്വര്‍ സൊസൈറ്റി, ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എന്നിവ പദ്ധതിക്ക് പിന്തുണ നല്‍കുന്നു.

 

Print this news