ചേര്‍ത്തല: മൂല്യങ്ങള്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് മാതൃഭൂമി സീഡ്ക്ലബ്. തങ്കി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ സീഡ് പദ്ധതിയുടെ ഭാഗമായി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സമൂഹത്തിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവിന്റെ എന്റെ "സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന ആത്മകഥ കടക്കരപ്പള്ളി പ്രദേശത്തെ 150 ഓളം കുടുംബങ്ങളില്‍ എത്തിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ മോഡി ജോണിന്റ നേതൃത്വത്തിലാണ് പ്രവര്ത്തനംആത്മകഥയുടെ വിതരണോദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് നിര്‍വ്വഹിച്ചു.തങ്കി പള്ളി വികാരി ഫാ. ഫ്രാന്‍സിസ് സോവ്യര്‍ കളത്തിവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് കെ.എം. ജോസഫ്, സ്റ്റാഫ് സെക്രട്ടറി സി.ശിവദാസ് എന്നിവര്‍ സംസാരിച്ചു.