കാരിക്കോട് ഫാ. ജി.എം.എച്ച്.എസ്സില്‍ സ്‌നേഹദാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

Posted By : ktmadmin On 12th July 2013


പെരുവ: കാരിക്കോട് ഫാ. ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ കുട്ടികളും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന സ്‌നേഹദാന പ്രവര്‍ത്തനങ്ങള്‍ക്ക് 15ന് തുടക്കം കുറിക്കും.

ശീതളപാനീയവും മിഠായിയും രുചികരമെങ്കിലും ആരോഗ്യത്തിന് ഹാനികരമെന്ന തിരിച്ചറിവിലൂടെ, ചെലവാക്കുന്ന ചെറിയ നാണയത്തുട്ടുകള്‍ കുട്ടികളെക്കൊണ്ട് ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നതാണ് ആദ്യഘട്ടം.

'സ്‌നേഹദാനം' എന്ന് കുട്ടികള്‍തന്നെ പേര് നല്‍കിയിരിക്കുന്ന ഈ തുക അര്‍ഹിക്കുന്ന അവശര്‍ക്ക് സാന്ത്വനമേകാന്‍ നല്‍കും. സഹായിക്കേണ്ടവരെ കണ്ടുപിടിക്കുന്നതും കുട്ടികള്‍തന്നെ. ഓരോ മാസവും ആരംഭത്തില്‍ സ്‌കൂളിലെ പ്രഥമാധ്യാപകന്റെ വിഹിതമായി സ്‌നേഹദാനത്തിനായി നല്‍കുന്ന ആയിരത്തിഒന്നു രൂപയാണ് കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രചോദനം നല്‍കുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കി പണത്തിന്റെ വില മനസ്സിലാക്കി അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രഥമാധ്യാപകന്‍ രാജുസാര്‍ പറയുന്നു.

സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സ്‌നേഹദാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് സി.ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും

Print this news