എഴുകോണ്‍ :ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് വാക്കനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ഓണക്കാഴ്ചയുമായെത്തി. കരീപ്ര ഗാന്ധിഭവന് ശരണാലയത്തിലാണ് ഓണപ്പുടവയും സദ്യയും ഓണത്തനിമ വിടാത്ത കലാവിരുന്നും ഒരുക്കി മാതൃഭൂമി സീഡ് യൂണിറ്റ് നന്മയുടെ പച്ചപ്പ് വിരിച്ചത്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സുരേന്ദ്രനാഥ് അന്തേവാസികള്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു. ശരണാലയം മാനേജര്‍ കരുണാകരന് നായര്‍ അധ്യക്ഷത വഹിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉഷ കെ.എന്‍, എസ്.ബിസ്മില്ലാഖാന്, പി.ടി.എ. പ്രസിഡന്റ് എം.ഉണ്ണിക്കൃഷ്ണന്, എക്സിക്യൂട്ടീവ് അംഗം മോഹനന്, സിനിമാ- സീരിയല്‍ താരം സജി വാക്കനാട്, അധ്യാപകരായ ബാബു, വി.പ്രകാശ്, വി.അനില്‍കുമാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അരുണ്‍ കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ഓണസദ്യയ്ക്കുശേഷം നടന്ന കൂട്ടായ്മയില്‍ അന്തേവാസികള്‍ ജീവിതാനുഭവങ്ങള്‍ പങ്കിട്ടത് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.