പച്ചക്കറി വിളവെടുപ്പ്

Posted By : Seed SPOC, Alappuzha On 28th September 2013


 

 
കാര്‍ത്തികപ്പളളി: ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബായ ഹരിതസേനയുടെ പച്ചക്കറി തോട്ടത്തിലെ പയര്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എ. സുഷമകുമാരി അധ്യക്ഷത വഹിച്ചു. 
അധ്യാപകരായ എ. നസീന, എം. ആമിന, എസ്. ഹംലത്ത്, കെ. ശോഭന, പി. ഷൈലജ, എസ്. മറിയാമ്മ, റഷീദ്, ആര്‍. രമേശ്, എസ്. എം.സി. പ്രതിനിധി ശ്രീലത, ബി.ആര്‍.സി. പരിശീലകരായ സോമി, ശ്രീകല എന്നിവരും ചിങ്ങോലി പി.എച്ച്. സെന്റര്‍ ജീവനക്കാരും പങ്കെടുത്തു.
 

Print this news