പയ്യന്നൂര്‍: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയും ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളുമായി സീഡ് കുട്ടികളെത്തി. ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് തൃക്കരിപ്പൂരിനടുത്ത ഈയ്യക്കാട്ടെ 'സായി പ്രേമകുടീരം' വൃദ്ധസദനത്തില്‍ കാരുണ്യത്തിന്റെ കരസ്പര്ശവുമായി എത്തിയത്.
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയതിന്റെ ഏകാന്തതയും വേദനയും മുത്തശ്ശിമാര്‍ കുട്ടികളുമായി പങ്കുവെച്ചു. ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഈ അവസ്ഥയുണ്ടാക്കില്ല എന്ന പ്രതിജ്ഞയുമായാണ് കുട്ടികള്‍ മടങ്ങിയത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്, അധ്യാപകരായ സി.കെ.രമേശന്, കെ.പ്രഭാകരന്, എന്‍.ഭരത്കുമാര്‍, എസ്.പി.ഹരികൃഷ്ണന്, പി.ജയേഷ്, കെ.സ്വപ്ന, എ.ഗോമതി എന്നിവര്‍ നേതൃത്വം നല്കി.