മായന്നൂര്‍: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ലോക ജനസംഖ്യാദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ഒ.എം. പങ്കജാക്ഷന്‍, സുനിജ, തമ്പുരു എന്നിവര്‍ പ്രസംഗിച്ചു. ജനസംഖ്യ ക്വിസും പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും നടത്തി. വിദ്യാലയ സീഡ് യൂണിറ്റ്, പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ചുള്ള നിശ്ചലദൃശ്യം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.