നാളികേരദിനത്തില്‍ തകഴി ദേവസ്വം സ്കൂളില്‍ തൈ നട്ട് സീഡിന് തുടക്കം

Posted By : Seed SPOC, Alappuzha On 15th September 2013


 

തകഴി: നാളികേരദിനത്തില്‍ സ്കൂള്‍ മുറ്റത്ത് തൈനട്ട് തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍-കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദക്ലബ്ബിനും ഇതോടൊപ്പം തുടക്കമായി.അമ്പലപ്പുഴ എസ്.ഐ. എസ്. ദ്വിജേഷ് നാളികേരതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്സിനും അദ്ദേഹം നേതൃത്വം നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് ആര്‍. രമേഷ്ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോണ്‍സാമ്മ ടോമി, ഗ്രാമപ്പഞ്ചായത്തംഗം വി. ശ്രീകുമാരി, പ്രിന്‍സിപ്പല്‍ എം.വി. പ്രിയ, ഹെഡ്മിസ്ട്രസ് ശശികലാദേവി, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലര്‍ ഡോ. പി. പ്രമോദ്, സൗഹൃദക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍. വരദകുമാരി, സീഡ് കോര്‍ഡിനേറ്റര്‍ ശുഭ ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
 

Print this news