ഇവര്‍ കാത്തിരിക്കുന്നു; നൂറുമേനി വിളവ്‌

Posted By : idkadmin On 11th September 2013


പൈനാവ്: വിഷം തീണ്ടാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നു പൈനാവ് ഗവ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ മീറ്റിങ്ങിലെ തീരുമാനം. സ്ഥലപരിമിതിയുള്ളതിനാല്‍ കളിസ്ഥലത്തിന്റെ ഒരുഭാഗംതന്നെ കൃഷിയിറക്കാന്‍ തിരഞ്ഞെടുത്തു. തങ്ങളേക്കാള്‍ പൊക്കമുള്ള തൂമ്പയെടുത്ത് ഉറച്ചുകിടന്ന കളിസ്ഥലം കിളയ്ക്കാനാരംഭിച്ചു ഒരു കൂട്ടര്‍. പന്തലുകെട്ടാന്‍ കാലുനാട്ടാനായി വേറൊരു കൂട്ടം. വള്ളിവലിച്ചുകെട്ടി പന്തലിടാന്‍ ചുമതലയുള്ളവര്‍ വേറെ. വിത്തിടാന്‍ ചുമതലപ്പെടുത്തിയ ഒരുകൂട്ടര്‍ വേറെ. ചീരനഗ്രൂപ്പ്, പടവലം നഗ്രൂപ്പ്, വഴുതന നഗ്രൂപ്പ്, വെണ്ടഗ്രൂപ്പ്, പയര്‍ നഗ്രൂപ്പ് എന്നിങ്ങനെ... അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ പച്ചക്കറിത്തോട്ടം റെഡി. അധ്യാപകരുടെവകയായി പതിനഞ്ച് വാഴയുംവച്ചു.
'മാതൃഭൂമി സീഡ്' പദ്ധതിയുടെ ആവേശമുള്‍ക്കൊണ്ടാണ് കുട്ടികള്‍ കൃഷി ചെയ്യാന്‍ രംഗത്തുവന്നത്. സീഡ് ക്ലബ്ബ് അംഗം അഞ്ജലി അനിലിന്റെ നേതൃത്വത്തിലാണ് കൃഷിത്തോട്ടം നിര്‍മ്മിച്ചത്. ഹെഡ്മാസ്റ്റര്‍ പി.എച്ച്.സലിം, സീഡ് ക്ലബ്ബ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ലിസിയമ്മ സേവ്യര്‍, പി.ടി.എ നപ്രസിഡന്റ് ഡി.രാജു എന്നിവര്‍ കുട്ടികള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി

Print this news