ഉച്ചക്കഞ്ഞി വിഭവസമൃദ്ധമാക്കാന്‍ കുട്ടികളുടെ പച്ചക്കറിത്തോട്ടം

Posted By : ksdadmin On 10th September 2013


 ബേക്കല്‍: സ്‌കൂളിനടുത്തുള്ള ഇരുപത് സെന്റില്‍ പച്ചക്കറിക്കൃഷി തുടങ്ങുകയാണ് ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ സീഡ് കുട്ടികള്‍. ഉച്ചക്കഞ്ഞി വിഭവസമൃദ്ധമാക്കാനാണ് ശ്രമം. പതിനഞ്ചോളം ഇനം പച്ചക്കറികളാണ് നട്ടത്. ഉദുമ കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി.

കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ കെ.സജിനിമോള്‍ ഉദ്ഘാടനം ചെയ്തു. വഴുതിന, തക്കാളി, മുളക്, നഴ്‌സറികളുടെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ എന്‍.പി.പ്രേമരാജന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ജ്യോതികുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.സതീഷ്‌കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് വാസുദേവന്‍, അബ്ദുള്‍സമദ്, സി.കെ.വേണു, എം.ഗോപിനാഥന്‍, എന്‍.രാമകൃഷ്ണ, എം.അനിത, ദുര്‍ഗ, ശ്രുതി, കീര്‍ത്തേഷ്, യൂസഫ് എന്നിവര്‍ സംസാരിച്ചു. 
 

Print this news