2013 ലെ വാന്‍ ഇഫ്ര യങ് റീഡര്‍ പുരസ്‌കാരം ഇന്ത്യയ്ക്ക്; മാതൃഭൂമി സീഡിന് വീണ്ടും അംഗീകാരം

Posted By : admin On 10th September 2013


കോഴിക്കോട്:വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേര്‍സ് ആന്റ് ന്യൂസ് പബ്ലിഷേഴ്‌സ് (വാനിഫ്ര) ന്റെ യങ് റീഡര്‍ പ്രൈസില്‍ മാതൃഭൂമി സീഡിനു അംഗീകാരം
 
2013 ലെ യങ് റീഡര്‍ കണ്‍ട്രീ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് സീഡും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് ലഭിച്ച ഈ അന്തര്‍ദേശീയ പുരസ്‌ക്കാരത്തിന് മാതൃഭൂമിയ്‌ക്കൊപ്പം ടൈംസ് ഓഫ് ഇന്ത്യ, ടെലഗ്രാഫ്, മലയാള മനോരമ, ദൈനിക് ഭാസ്‌ക്കര്‍. ഐ-നെക്‌സ്റ്റ്, ദി ഹിന്ദു, എബേല എന്നീ മാധ്യമ സ്ഥാപനങ്ങളും പങ്കാളികളായി. 2005 ല്‍ ബ്രസീല്‍ നേടിയ പുരസ്‌ക്കാരത്തിനു ശേഷം ആദ്യമായാണ് വാനിഫ്ര ഒരു രാജ്യത്തിന് പ്രത്യേകമായി ഒരംഗീകാരം നല്‍കുന്നത്. യുവാക്കളുടെ ഇടയില്‍ വളര്‍ച്ചയുടെ എല്ലാ മേഖലകളിലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയിലെ പത്ര സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി വാനിഫ്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരാലിന്‍ മക്‌മെയ്ന്‍ പറഞ്ഞു. 2011 ലെ വാനിഫ്രയുടെ യങ് റീഡര്‍ പ്രൈസില്‍ പൊതുസേവന വിഭാഗത്തില്‍ പ്രത്യേക പ്രശംസയ്ക്കു സീഡ് അര്‍ഹരായിരുന്നു. 2009 ല്‍ ആരംഭിച്ച മാതൃഭൂമി സീഡില്‍ 6000 ത്തിലധികം വിദ്യാലയങ്ങളില്‍ നിന്നായി ഇരുപതു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണി ചേരുന്നു. ഈ കുരുന്നു കൈകളുടെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയാണ് സീഡിന്റെ വിജയം. ഈ അംഗീകാരത്തിനു അര്‍ഹരാക്കിയ സീഡിന്റെ എല്ലാ അംഗങ്ങള്‍ക്കും നന്ദി.
 

Print this news