ഔഷധത്തോട്ടം തുടങ്ങി

Posted By : knradmin On 10th September 2013


 മയ്യഴി: ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്‌കൂള്‍ സീഡ് ക്ലബ് 'ഹരിതദേശം' പദ്ധതിയുടെ ഭാഗമായി ഔഷധത്തോട്ടം ഒരുക്കി. ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തല്‍ ക്ലാസും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍നിന്നും സമീപത്തെ വീടുകളില്‍ നിന്നും ശേഖരിച്ച വ്യത്യസ്ഥമായ 60 ഓളം ഔഷധസസ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സസ്യങ്ങളുടെ നാടന്‍പേരുകളും ശാസ്ത്രനാമവും ഉപയോഗവും വിശദീകരിച്ചു. ചട്ടികളില്‍ 'കല്ലുരുക്കി' നട്ട് കര്‍ഷകനും മുന്‍ നഗരസഭാ ചെയര്‍മാനുമായ രമേശ് പറമ്പത്ത് ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു. 

മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.വിനോദന്‍, മാഹി അര്‍ബന്‍ കോ-ഓപ്പ് സൊസൈറ്റി പ്രസിഡന്റ് കെ.മോഹനന്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.ഹരീന്ദ്രന്‍, മാതൃഭൂമി ലേഖകന്‍ എന്‍.വി.അജയ്കുമാര്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സജിത, സീഡ് റിപ്പോര്‍ട്ടര്‍ അങ്കിത പ്രേം എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് ടി.എം.സജീവന്‍, കെ.കെ.മനീഷ്, ടി.പി.ഷൈജിത്ത് എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി. 
 

Print this news