ന്യൂമാഹി: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. 'പ്രകൃതിസംരക്ഷണത്തിന് പ്രഥമ സ്ഥാനം' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്കൂള്‍ പ്രഥമാധ്യാപകന് എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസും അദ്ദേഹം നയിച്ചു. വാര്‍ഡംഗം ബീന പ്രഭാകരന് അധ്യക്ഷത വഹിച്ചു. നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് വൈസ് പ്രിന്‍സിപ്പല്‍ പി.പി.ഭാസ്കരന്, പി.ടി.എ. പ്രസിഡന്റ് പി.കെ.നാരായണന്, കരാത്തെ സ്കൂള്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് വിനോദ്കുമാര്‍, സ്കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.ഒ.രാജീവന്, മാതൃഭൂമി ലേഖകന്‍ എന്‍.വി.അജയകുമാര്‍, പ്രഥമാധ്യാപിക വി.അജിത എന്നിവര്‍ സംസാരിച്ചു.