ഹരിപ്പാട്: ആലപ്പുഴയില്‍ തണല്‍മരം മുറിച്ചിട്ട് ദേശാടനപ്പക്ഷികളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് സ്കൂള്‍ കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചു. ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് കത്തെഴുതിയത്. പക്ഷികള്‍ക്ക് ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി.ഷൈനി നേതൃത്വം നല്കി.