മുതുകുളം: മുതുകുളം വടക്ക് എസ്.എന്‍.വി. യു.പി. സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള "മുതുകുളത്തെ കാവുകള്‍: ഒരു പരിസ്ഥിതി പാഠം' പദ്ധതിയുടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കുട്ടികള്‍ കാവുകളിലെത്തി സമീപത്തെ പഴമക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കാവിലെ വൃക്ഷങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിവയെ പറ്റിയും കാവിന്റെ വിസ്തൃതി കുറയാനുള്ള കാരണങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു.
ശാസ്ത്രാധ്യാപകരായ ജെ.ഗീതിയും മിനി തങ്കച്ചിയും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു.