കൊട്ടാരക്കര: അമ്പലപ്പുറം വേലുത്തമ്പി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുട്ടറ മരുതിമലയിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. ജൈവവൈവിധ്യങ്ങള്‍ നേരിട്ടറിയാനും വിവിധ ജന്തുക്കളുടെ ആവാസവ്യവസ്ഥകള്‍ മനസ്സിലാക്കാനുംവേണ്ടിയുള്ള യാത്ര കുട്ടികള്‍ക്ക് പുതുമയായി. അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ അടുത്തറിഞ്ഞ വിദ്യാര്‍ഥികള്‍ അവ ശേഖരിക്കുകയും പ്രകൃതിയെ അടുത്തറിയുകയും ചെയ്തു. മലമുകളിലെ വാനരര്‍ക്കായി ഭക്ഷണവും വിദ്യാര്‍ഥികള്‍ കരുതിയിരുന്നു. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്ററും ജീവശാസ്ത്ര അധ്യാപികയുമായ എലിസബത്ത് ചാക്കോ കുട്ടികള്‍ക്ക് ജൈവവൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്‌കൂളിലെ സ്‌കൗട്ട്‌സ് യൂണിറ്റും യാത്രയില്‍ പങ്കെടുത്തു. പ്രഥമാധ്യാപിക എസ്.ലീലാമണി അമ്മ, സ്‌കൗട്ട്‌സ് മാസ്റ്റര്‍ എന്‍.ജയദേവന്‍ നമ്പൂതിരി, എം.എസ്.കുമാര്‍, കൃഷേ്ണന്ദു എന്നിവര്‍ നേതൃത്വം നല്‍കി.