കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇക്കോ-സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേരദിനം ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ ചെന്തെങ്ങ് തൈകള്‍ നടുകയും മുതിര്‍ന്ന തെങ്ങുകയറ്റത്തൊഴിലാളിയായ ഗോപാലകൃഷ്ണനെ ആദരിക്കുകയും ചെയ്തു.
തൃക്കടവൂര്‍ കൃഷി ഓഫീസര്‍ രേണു സി.നായര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് സതീശന് പിള്ള മുഖ്യസാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റര് കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ എസ്.സുരേഷ്ബാബു, ജി.ബിജു, എം.പി.ചന്ദ്രദത്തന് എന്നിവര്‍ പ്രസംഗിച്ചു.
ദേവിപ്രസാദ് ശേഖര്‍ നാടന്‍ തെങ്ങുപാട്ട് ആലപിച്ചു. ഇക്കോ-സീഡ് ക്ലബ് കണ്‍വീനര്‍ ബി.കൃഷ്ണകുമാര്‍ പദ്ധതികള്‍ വിശദീകരിച്ചു.