ചവറ: കൂട്ടുകാരിക്ക് സഹായഹസ്തവുമായി പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളിലെ കുട്ടികള്‍. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന, ശരീരം പൂര്‍ണമായും തളര്‍ന്ന സഹപാഠി സാബിറയെ സഹായിക്കാന്‍ സ്കൂളിലെ കുട്ടികള്‍ ഒരു നിധി രൂപവത്കരിച്ചു.
വീട്ടില്‍നിന്ന് കിട്ടുന്ന കാശ് കൂട്ടുകാരിക്കുവേണ്ടി മാറ്റിവയ്ക്കുകയാണ് കുട്ടികള്‍.
ഇടപ്പള്ളിക്കോട്ട സാബിറ മന്‍സിലില്‍ നിര്‍ധനരായ സിദ്ധിഖ് ബഷീറ ദമ്പതിമാരുടെ മകളാണ് ഒമ്പത് വയസ്സുള്ള സാബിറ. ശരീരം തളര്ന്നതിനാല് സ്കൂളില്‍ വന്നിരുന്ന് പഠിക്കാന്‍ ഇവള്‍ക്ക് കഴിയില്ല. സാബിറയുടെ കുടുംബത്തിലെ ദയനീയാവസ്ഥ കണ്ട് സീഡ് പ്രവര്‍ത്തകരും അധ്യാപകരും എല്ലാ മാസവും 1000 രൂപ സാബിറയ്ക്ക് നല്കാന് തീരുമാനിച്ചു.