ചിറ്റൂര്‍ യു.പി.സ്‌കൂളില്‍ സീഡ് വിശദീകരണയോഗം

Posted By : klmadmin On 8th September 2013


 ചവറ: ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ സീഡ് പദ്ധതി വിശദീകരണയോഗം പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.യൂസഫ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഔഷധസസ്യത്തോട്ടം തുളസിത്തൈ നട്ട് ചവറ സി.ഐ. അരുണ്‍രാജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്‌കൂളിലെ വികലാംഗയായ സാബിറ എന്ന കുട്ടിക്ക് സീഡ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച ധനസഹായം യോഗത്തില്‍ വിതരണം ചെയ്തു. പ്രഥമാധ്യാപിക അമലമ്മ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയര്‍മാന്‍ എം.താജുദീന്‍ ബി.ആര്‍.സി. ട്രെയിനര്‍ സുബാഷ്, അധ്യാപിക സിന്ധു, മാതൃഭൂമി പ്രതിനിധി ബിജു ബി. എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിത്താര സ്വാഗതവും ബനഡിക്റ്റ് നന്ദിയും പറഞ്ഞു.  

Print this news