വെളിയം: വെളിയം ടി.വി.ടി.എം. എച്ച്.എസ്സിലെ സീഡ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം.
വിദ്യാലയത്തിന് നാനൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം ചെയ്തു. സ്‌കൂള്‍ പരിസരത്തെ പുകയില, ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്പന തടയാന്‍ നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.
2ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂളിനെ സമ്പൂര്‍ണ ലഹരിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. പി.ടി.എ. പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. അനില്‍കുമാര്‍ ലഹരിവിമുക്ത പ്രഖ്യാപനം നടത്തി.
ലഹരി ഉപയോഗവും നിയമവും എന്ന വിഷയത്തില്‍ പൂയപ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.മുഹമ്മദ് ഖാനും ലഹരിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോക്ടര്‍ ഡി. ഷാലി എന്നിവരും ക്ലാസ്സെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം വിന്നി ലുമുംബ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ എസ്., മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് ഷഫീഖ് കെ.വൈ., സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. കെ. പ്രകാശ്, സ്‌കൂള്‍ മാനേജര്‍ കെ. വാസുദേവന്‍, സീഡ് റിപ്പോര്‍ട്ടര്‍ ദര്‍ശന എം.എസ്. എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.ആര്‍. മുരളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില്‍ പി. വര്‍ഗീസ് നന്ദിയും പറഞ്ഞു.